കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. കൂടുതല്‍ നിയന്ത്രണം വേണമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനിക്കും.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നത്. ഇന്നും നാളെയും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, പാല്, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കു പ്രവര്‍ത്തിക്കാം. ടേക്ക് എവേ, പാഴ്സല്‍ സേവനങ്ങള്‍ക്കു മാത്രമേ ഹോട്ടലുകളും റസ്റ്റോന്റുകളും തുറക്കാന്‍ പാടുള്ളൂ. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും പ്രവര്‍ത്തിക്കില്ല.
എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. ബീച്ചുകള്‍ പാര്‍ക്കുകള്‍ മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും ഇന്നും നാളെയും അടച്ചിടും.
പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാനയാത്രകള്‍ എന്നിവ അനുവദിനീയമാണ്. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നപടിയുണ്ടാകും.


