തിരുവനന്തപുരം: മുഖ്യമന്ത്രിയടെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. വിദേശ പര്യയടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പനി ബാധിച്ചതിനെ തുടർന്നാണ് പരിപാടികൾ റദ്ധാക്കിയത്. നിലവിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം വിശ്രമത്തിലാണ് മുഖ്യമന്ത്രി.
പനിബാധിതനായതിനാൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. ജൂൺ 27-വരെയുള്ള ഔദ്യോഗിക പരിപാടികളാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിൽ മന്ത്രി ഓൺലൈൻ ആയിട്ടാണ് പങ്കെടുത്തത്.