സില്‍വല്‍ലൈന്‍ പദ്ധതിയില്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ സര്‍വേ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുമെന്നും കോടിയേരി പറഞ്ഞു.
സില്‍വര്‍ലൈന്‍ സമരത്തിനു പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും വിമര്‍ശിച്ചു. കോണ്‍ഗ്രസ്സ് നേതൃത്വം അറു വഷളന്മാരുടെ കയ്യിലാണ്. സതീശന് വേറെ പണിയൊന്നും ഇല്ലങ്കില്‍ പോയി കുറ്റി പറിക്കട്ടെ. കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നില്‍ പോയി ആനുകൂല്യത്തിന് കാത്തു നില്‍ക്കുകയാണെന്നും ജയരാജന് കണ്ണൂരില്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരിയില്‍ ഇന്ന് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. സിപിഎം നേതാവ് എ. വിജയരാഘവന് അടക്കമുള്ളവര്‍ പങ്കെടുക്കും. ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്ന് എ.കെ. ബാലന് പറഞ്ഞു


