മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് പത്ത് പേര് മരിച്ചു. പട്ടേല്‍ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാര്‍പ്പിട സമുച്ചയമാണ് തകര്‍ന്നത്. കെട്ടടാവശിഷ്ടങ്ങള്‍ക്കിടയില്‍ 20 ലധികം ആളുകള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം.
രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലതെത്തിയിട്ടുണ്ട്. പുലര്‍ച്ചെ 3.30 ഓടെ താമസക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കെട്ടിടം തകര്‍ന്നുവീണത്. 1984ലാണ് ഈ കെട്ടിടം നിര്‍മിച്ചതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ 20 ഓളം പേരെ രക്ഷപെടുത്തി. എന്‍ഡിആര്‍എഫിന്റേയും പൊലീസിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


