സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്കി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ ഫലങ്ങള്‍ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് കൊവിഡ് കോര്‍ കമ്മറ്റി യോഗത്തിലെ വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാക്സീന് ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം വാക്സീന് കേന്ദ്രത്തില്‍ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ നല്‍കുന്നത്.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും. സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം.


