തിരുവനന്തപുരം: പള്ളിത്തുറ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്ബിന് എഫ് ജ്യൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു മെല്ബിന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടത്. കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ശക്തമായ ഒഴുക്കില്‍പ്പെട്ട് സുഹൃത്തുക്കള്‍ നീന്തി കയറിയെങ്കിലും മെല്‍ബിനെ കടലില്‍ കാണാതാവുകയായിരുന്നു.