രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തെ നേരിടേണ്ടത് സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് യോഗത്തിലെ പ്രധാന അജണ്ട. അടുത്ത മാസം ആദ്യം ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും കരടിന് അംഗീകാരം നല്‍കുക.
നേരത്തെ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ അംഗീകരിച്ചിരുന്നു. അതേസമയം രാഷ്ട്രീയ പ്രമേയത്തിന് പുറമെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ഉള്‍പ്പെടെയുള്ളവയും യോഗത്തില്‍ ചര്‍ച്ചയാകും. മാത്രമല്ല കര്‍ഷക സമരം വിജയിച്ച പശ്ചാത്തലവും ലഖിംപൂര്‍ കര്‍ഷക കൊലപാതകവും പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായേക്കും.


