തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച ആദ്യ പുനരധിവാസ പദ്ധതി പ്രയോജനപ്പെട്ടത് 7000 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. 6,661 സംരംഭകര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ സമൂഹത്തില്‍ വേഗത്തില്‍ പുനരധിവസിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ മൂലധനവും പലിശ സബ്സിഡിയും സഹിതം 2022-23 കാലയളവില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 411.23 കോടി രൂപ വിതരണം ചെയ്തു. സാമ്പത്തിക ഏജന്‍സികള്‍ വിതരണം ചെയ്യുന്ന വായ്പകളുടെ പ്രവണത കണക്കിലെടുത്ത് ഭൂരിഭാഗം പ്രവാസികളും റീട്ടെയില്‍, മൈക്രോ, ചെറുകിട മേഖലകളെയാണ് തിരഞ്ഞെടുത്തത്.
പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സാണ് (ചഉജഞഋങ) പദ്ധതി വിഭാവനം ചെയ്തത്. 2013-ല്‍ സൗദി അറേബ്യ ‘നിതാഖത്ത്’ ( സ്വദേശിവല്‍ക്കരണം) നിയമം നടപ്പിലാക്കാന്‍ തുടങ്ങിയതോടെ പ്രവാസികള്‍ക്കിടയില്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്.


