ഷൊര്‍ണൂര്‍: കോളനികളെന്ന് വിളിക്കുന്ന സമ്പ്രദായം മാറ്റണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. ഷൊര്‍ണൂര്‍ നഗരസഭയിലെ അയ്യങ്കാളി സ്മാരക പട്ടികജാതി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനി എന്ന പേര് കേട്ടാല്‍ തന്നെ അവരെ അടിമകളാക്കി തിരിച്ചവര്‍ എന്ന അര്‍ത്ഥം വരും. അതുകൊണ്ട് ആ പേരുകള്‍ മാറ്റുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ആധുനികമായ എല്ലാ സൗകര്യങ്ങളും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് നല്കി വരുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.