പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പി. വി അന്‍വര്‍ എംഎല്‍എ. വിവാദങ്ങള്‍ പ്രതിപക്ഷം ഉണ്ടാക്കിയതാണ്. കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞ്് ടോര്ച്ചടിക്കേണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു. കെ.സി വേണുഗോപാലിനെതിരേയും പി.വി അന്‍വര്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ഏല്പിച്ച ഏജന്റാണ് കെ. സി വേണുഗോപാലെന്ന് അന്‍വര്‍ പറഞ്ഞു. കെ. സി വേണുഗോപാല്‍ ആരാണെന്ന് മുന്‍ കോണ്‍ഗ്രസുകാരനായ തനിക്കറിയാമെന്നും അന്‍വര്‍ പറഞ്ഞു.
അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കും. നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കുള്ളൂ. എല്ലാം കേട്ട് തലതാഴ്ത്തി നടക്കാന്‍ കഴിയില്ല. ഇങ്ങോട്ട് കാണിക്കുന്ന സംസ്ക്കാരം മാത്രമെ അങ്ങോട്ടും കാണിക്കൂ. എംഎല്‍എ ആയെന്ന് വച്ച് അവര്‍ പറയുന്നതെന്തും കേട്ടിരിക്കാന്‍ പറ്റില്ലെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിവാദങ്ങള്‍ക്കിടെ നാട്ടിലെത്തിയ എം.എല്‍.എ ഇന്നു രാവിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിലെത്തി ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുതല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വറുമുണ്ടാകും.


