സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പാങ്കാളിയായി സി.പി.എമ്മും. 1947ലെ ആദ്യ സ്വാതന്ത്ര ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നില്‍ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. മുതിര്‍ന്ന നേതാക്കളും പങ്കാളികളായി.
സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അദേഹം പറഞ്ഞു. സി.പി.എമ്മിന്റെ സ്വാതന്ത്ര ദിനാഘോഷത്തെ വിമര്‍ശിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാടിനെ അദേഹം വിമര്‍ശിച്ചു.


