ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭിച്ചു കൊണ്ടിരുന്ന നിരവധി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കവര്‍ന്നെടുത്തതാണ് പെന്ഷന് ആനുകൂല്യം വെട്ടിക്കുറച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന് ആവശ്യപ്പെട്ടു.
29 വര്‍ഷവും ഒരു ദിവസവും ഉണ്ടെങ്കില്‍ 30 വര്‍ഷം കണക്കാക്കി ഫുള്‍ പെന്ഷന് കിട്ടിക്കൊണ്ടിരുന്നത് ഇപ്പോള്‍ 29 വര്‍ഷം 9 മാസവും ഒരു ദിവസവും ഉണ്ടെങ്കിലേ ഫുള്‍ പെന്ഷന് കണക്കാക്കുയുള്ളൂ. കേരളത്തില്‍ 954 പ്രൈമറി വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപകരില്ലാത്ത സ്ഥിതിയാണ്. ഇത്തരം സ്കൂളുകളില്‍ ഉടന്‍ പ്രഥമാധ്യാപക തെ നിയമിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രതിലോമ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക, ക്ഷാമബത്താ കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ.പി.എസ്.ടി.എ. നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


