ജോഷിമഠ് ഭൗമ പ്രതിഭാസത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അന്വേഷിക്കും. എന്‍ടിപിസിയുടെ പങ്കിനെക്കുറിച്ചും അന്വേഷണം ഉണ്ടാവും. ഭൂഗര്‍ഭ തുരങ്ക നിര്‍മ്മാണം പ്രശ്നത്തിന് കാരണമായോ എന്ന് പരിശോധിക്കും. ഭൗമ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ 8 സ്ഥാപനങ്ങളെ നിയോഗിച്ചു.
അതേസമയം ജോഷിമഠില്‍ ഭൗമപ്രതിഭാസത്തെ തുടര്‍ന്നുണ്ടായ ആശങ്ക അനുനിമിഷം വര്‍ധിക്കുകയാണ്. രാത്രിയിലും മഴയും മഞ്ഞു വീഴ്ചയും ഉണ്ടായതിന്റെ ഭീതിയിലാണ് ജനങ്ങള്‍.
കഴിഞ്ഞ ദിവസം മഴക്ക് പിന്നാലെ കെട്ടിടങ്ങളില്‍ പുതിയ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. ആശങ്കയെ തുടര്‍ന്ന് കെടുപാടുകള്‍ സംഭവിക്കാത്ത വീടുകളില്‍ നിന്നു പോലും ആളുകള്‍ ഒഴിഞ്ഞ് പോകുകയാണ്. ജോഷിമഠ് ഭൗമ പ്രതിഭാസത്തില്‍ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍.
പ്രശ്ന ബാധിതരായ കുടുംബങ്ങള്‍ക്ക് അടുത്ത ആറു മാസത്തേക്ക്, വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകള്‍ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചിരുന്നു. പ്രശ്ന ബാധിതര്‍ക്കുള്ള ഇടക്കാല നഷ്ട പരിഹാരവും, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാന്‍ ആരംഭിച്ചു.

