തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പരാതി നല്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനകാര്യ വകുപ്പ്, കേന്ദ്ര റവന്യു വിഭാഗം സെക്രട്ടറി എന്നിവര്‍ക്കാണ് പരാതി നല്‍കിയത് . വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റ് തട്ടിപ്പ് പദ്ധതിയിലെ ഡോളര്‍ കടത്ത് കേസില്‍ വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. നാലാം പ്രതിയായ ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 ഫെബ്രുവരി 14 ന് വിവേകിനൊപ്പം ഇഡി നോട്ടീസ് നല്കിയ ഒന്നാം പ്രതി ശിവശങ്കരന് ഐഎഎസ് റിമാന്‍ഡിലായിരുന്നു. ഈ കേസില്‍ വിവേക് കിരണനും ഈജിപ്ഷ്യന്‍ പൗരന് ഖാലിദും പങ്കാളികളാണ്.അതിനാല്‍ ഇവരെ കസ്റ്റഡിയിലെടുക്കണമെന്നാണ് അനില്‍ അക്കര നല്കിയ പരാതിയില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കലിലാണ് വേക് കിരണിന് ഇഡി സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു സമന്‍സ്. എന്നാല്‍ വിവേക് കിരണ്‍ ഹാജരായില്ല.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ അമ്പതാം വകുപ്പിലെ 2,3 ഉപവകുപ്പുകള്‍ പ്രകാരമാണ് സമന്‍സ് അയച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേല്‍വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്.