രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 55,342 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഇത് തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്നിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71,75,880 ആയി. ഇതുവരെ 1,09,876 പേര് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ 8,38,729 പേര് ചികിത്സയിലുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. അതേസമയം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
ഇന്നലെ രാജ്യത്ത് 10,73, 014 സാമ്പിള്‍ പരിശോധനകളാണ് നടന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 7089 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 7,606, തമിഴ്നാട്ടില്‍ 4879, ആന്ധ്രയില്‍ 3224, ദില്ലിയില്‍ 1849 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന. രാജ്യത്തെ രോഗമുക്തി നിരക്ക് 86.36 ശതമാനമാണ്. കേരളത്തില്‍ 5930 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.


