സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഉരുള്‍പ്പൊട്ടല്‍ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മഴ കനത്തത്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍കേരളം വരെ തുടരുന്ന ന്യൂനമര്‍ദ്ദമേഖലയുടെ സാന്നിധ്യവും മഴ തുടരാന്‍ കാരണമാണ്.
ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരവും വയനാടുമൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുതെന്ന മുന്നറിയിപ്പുമുണ്ട്.


