തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും. സുനില്‍ അറോറ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. രാജ്യത്തെ 24-ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്.
2019 ഫെബ്രുവരിയിലാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്.

