ആലപ്പുഴ: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരന്‍ ഗണേഷ് കുമാര്‍ തന്നെയെന്ന് ഫെനി ബാലകൃഷ്ണന്. ജസ്റ്റിസ് ശിവരാജന് തന്നെ നിരവധി തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാരോപണമുണ്ടെങ്കില്‍ അത് മാത്രം പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സമാനമായ രീതിയില്‍ സെക്രട്ടറി ദിവാകരനും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം ബിജു രാധാകൃഷ്ണനെ ഉപയോഗിച്ച് പല കാര്യങ്ങളും പറയിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും ഫെനി ബാലകൃഷ്ണന് ആരോപിച്ചു.

ഗണേഷ് കുമാറിന്റെ സഹായികളുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഫെനി ബാലകൃഷ്ണന് പറഞ്ഞു.
ജയിലില്‍ വച്ച് എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. കത്തില്‍ മാറ്റം വരുത്താന്‍ ഗണേഷ് നേരിട്ട് ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ലൈംഗികാരോപണം വന്നതിന് കാരണം ഗണേഷ് കുമാര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. ഇത് പ്രാവര്‍ത്തികമാക്കിയത് ശരണ്യ മനോജും പ്രദീപും കൂടെയാണ്. വിഷയം ആരും അറിയാതിരിക്കുന്നതിനായി കോഡ് നെയിം ഉപയോഗിക്കണമെന്ന് ഗണേഷിന്റെ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് പ്രദീപിനെ പൈലി എന്നാണ് വിളിച്ചിരുന്നത്’- ഫെനി ബാലകൃഷണന് പറഞ്ഞു.
ലൈംഗികാരോപണം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ ഇതില്‍ ഇടപെട്ടു. ഇ.പി ജയരാജന് കൊല്ലത്ത് വച്ച് തന്റെയടുത്ത് സംസാരിച്ചു. ഈ ആരോപണമെല്ലാം നിലനില്ക്കട്ടെ. തനിക്ക് വേണ്ടതെല്ലാം ചെയ്ത് തരാമെന്ന് ഇ.പി പറഞ്ഞതായും ഫെനി പറഞ്ഞു
തന്റെയടുത്ത് ബന്ധപ്പെട്ട നേതാക്കളുടെ ആവശ്യം സാമ്പത്തിക ഇടപാടായിരുന്നില്ല. ഈ ലൈംഗികാരോപണം കത്തിച്ച് വിടുക. സര്‍ക്കാറിനെ താഴെയിറക്കിയതിന് ശേഷം ഭരണത്തില്‍ കയറുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. മാവേലിക്കര കോടതിയില്‍ നിന്നും സജി ചെറിയാന് നേരിട്ട് എന്റെ വീട്ടില്‍ വന്നു. ഇവിടെ വച്ചാണ് അദ്ദേഹം പരാതിക്കാരിയെ കാണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെടുന്നത്.
ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞത് പച്ചകള്ളമാണ്. ഈ കത്ത് താന്‍ പത്തനംതിട്ട ജയിലില്‍ നിന്നും ഒപ്പിട്ട് വാങ്ങിയതാണ്. 21 പേജുകളുണ്ടായിരുന്ന കത്ത് അന്നത്തെ ജയില്‍ സൂപ്രണ്ട് രേഖപ്പെടുത്തിയതാണ്. പിന്നെ എങ്ങിനെയാണ് ഇത് 25 പേജാകുന്നതെന്നും ഫെനി ചോദിച്ചു.


