സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും. ഇന്ന് കോടതി നടപടികള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു.
രാജ്യത്ത് കോവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 75,086 പേര് രോഗമുക്തരായി. 904 മരണങ്ങള് കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.


