രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്ന് മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. സംസ്കാരം നാളെ നടക്കും. നാളെ 11 മണിമുതല്‍ 2 മണിവരെ വസതിയില്‍ പൊതുദര്‍ശനം. അന്തരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.
ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. സംയുക്ത സേനാ മേധാവിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് അമേരിക്ക. യു എസ് ജനറല്‍ സെക്രട്ടറിയാണ് അനുശോചനം അറിയിച്ചത്. കൂടാതെ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.
ഇന്ത്യന്‍ വ്യോമസേനയാണ് ബിപിന്‍ റാവത്തിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി രാജ്യത്തെ സേവിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് വിടവാങ്ങിയിരിക്കുന്നത്.
ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റര്‍ ഇന്നലെ ഉച്ചയോടെ തമിഴ്നാട്ടിലെ കൂനൂരില്‍ തകര്‍ന്നു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 13 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്.

