തിരുവനന്തപുരം: ആലപ്പുഴയില്‍ പുതിയ സബ് ജയില്‍ ആരംഭിക്കും.മുന്‍പ് ജില്ലാ ജയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തായിരിക്കും സബ് ജയില്‍ ആരംഭിക്കുക. ഇതിനായി 24 തസ്തികകള്‍ സൃഷ്ടിക്കും. അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റി സ്ഥാപിക്കാനും തീരുമാനമായി. തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്കാണ് അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റി സ്ഥാപിക്കുക.
നിലവിലെ അട്ടക്കുളങ്ങര ജയില്‍ താല്‍ക്കാലിക സ്പെഷ്യല്‍ സബ് ജയില്‍ ആക്കി മാറ്റും. 300 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് മാറ്റുക. മൂന്ന് വര്‍ഷക്കാലയളവിലേക്ക് താല്‍ക്കാലികമായി 35 തസ്തികകള്‍ സൃഷ്ടിക്കും. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ ജോലി നിര്‍വഹിക്കുന്നതിന് KEXCON മുഖേന 15 താല്‍ക്കാലിക ജീവനക്കാരെയും നിയമിക്കാന്‍ തീരുമാനമായി.