തിരുവനന്തപുരം: ഉത്സവ ദിനങ്ങളില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇതിന് മുന്നോടിയായി ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ഉത്സവ ദിനങ്ങളില്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്കാണ് ഉയര്‍ത്തുന്നത്. എക്സ്പ്രസ് മുതലുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ മാത്രമാണ് നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നത്.
സിംഗിള്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധനവും ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്. എന്നാല്‍ ഉത്സവദിനങ്ങളല്ലാത്ത ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലെ ടിക്കറ്റ് നിരക്കില്‍ കുറവുവരുത്താനും തീരുമാനമുണ്ട്. ഈ ദിവസങ്ങളില്‍ 15 ശതമാനം വരെയാണ് നിരക്കില്‍ വ്യത്യാസം വരുത്തുക.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് ബാധകമായിരിക്കുമെന്നും പുതിയ നിരക്ക് ഉടന്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.


