ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി വീണ്ടും ഇന്ത്യന്‍ വംശജ. പ്രീതി പട്ടേലിന്റെ പിന്‍ഗാമിയായി അഭിഭാഷകയായ സുല്ലെ ബ്രാവര്മാന് ചുമതലയേറ്റു. പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ആണ് ബ്രെവര്‍മാനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്.
ബോറിസ് ജോണ്സന് സര്‍ക്കാരില്‍ അറ്റോര്‍ണി ജനറലായിരുന്നു 42കാരിയായ സുല്ലെ ബ്രാവര്മാന്. തെക്ക്- കിഴക്കന്‍ ഇംഗ്ലണ്ടിലെ ഫാരെഹാമില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിയാണ്. തമിഴ് നാട്ടുകാരിയായ ഉമയുടെയും ഗോവന്‍ വംശജനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെയും മകളാണ് സുല്ലെ ബ്രാവര്മാന്.
മൗറീഷ്യസില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരാണ് ഉമയുടെ കുടുംബം. കെനിയയില്‍ നിന്നും യുകെയിലെത്തിയവരാണ് സുല്ലെയുടെ പിതാവിന്റെ കുടുംബം.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നിയമ ബിരുദധാരിയായ സുല്ലെ 2018ലാണ് ബ്രാവര്‍മാനെ വിവാഹം കഴിക്കുന്നത്. ലണ്ടന്‍ ബുദ്ധമത കേന്ദ്രത്തിലെ പതിവ് സന്ദര്‍ശക കൂടിയായ സുല്ല കടുത്ത ബുദ്ധമത വിശ്വാസി കൂടിയാണ്.


