അന്തരിച്ച മനുഷ്യാവകാശ പ്രവര്ത്തകന് ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയോടെ ബാന്ദ്രയിലാണ് ചടങ്ങുകള്‍. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം സുഹൃത്ത് ഫാ. ഫ്രേസറിന് വിട്ടു നല്‍കും. ഭീമ കൊറെഗാവ് കേസില്‍ വിചാരണ തടവുകാരനായി തുടരുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കാണ് ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ വേറെ വെച്ച് സ്റ്റാന്‍ സ്വാമി മരണത്തിന് കീഴടങ്ങിയത്.
ജസ്യുട്ട് സഭയിലെ പുരോഹിതനായ സ്റ്റാന്‍ സ്വാമി കഴിഞ്ഞ 5 പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. പാര്ക്കിന്സണ് രോഗബാധിതനായിരുന്ന ഫാദറിന് മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഭരണ കൂട ഭീകരതയുടെ ഇരയാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ, രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചത്.

