ഇടുക്കി: അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയിലിറങ്ങി. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. കൃഷിയിടത്തിലിറങ്ങിയ ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് തുരത്തി. ഇവിടെ തമിഴ്നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അധികൃതര്‍ പറയുന്നത്
മഴമേഘങ്ങളുളളതിനാല് അരിക്കൊമ്പന്റെ ജിപിഎസ് കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാത്തത് പ്രതിസന്ധിയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മേഖമല ടൈഗര്‍ റിസര്‍വിന് സമീപം അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നുണ്ട്. ആന ആരോഗ്യവാനാണെന്നും അധികൃതര്‍ അറിയിച്ചു.