പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കില്‍ എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. അപ്പീല്‍ പോയാല്‍ സര്‍ക്കാര്‍ വേണ്ട സഹായം നല്‍കും. കേസില്‍ നല്ല രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉയര്‍ന്നു വന്ന എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മധു വധക്കേസിലെ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം അറിയിച്ചിരുന്നു. ഇതിനാവശ്യമായ ഇടപെടലുകളുണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.