തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. തിങ്കളാഴ്ച മുതല്‍ ശമ്പളവിതരണം തുടങ്ങി, മൂന്നുദിവസങ്ങളിലായി വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പണം ഒറ്റയടിക്ക് പിന്‍വലിക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ട്. അത് അടുത്ത മൂന്നുദിവസംകൊണ്ട് തീരും. ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി പരിധിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ട്രഷറി തുടര്‍ച്ചയായ ഓവര്‍ ഡ്രാഫ്റ്റില്‍ ആകാതിരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിച്ചിരുന്നു. ഇതാണ് തിങ്കളാഴ്ച മുതല്‍ ഘട്ടംഘട്ടമായി ഒഴിവാക്കുകയെന്നാണ് സൂചന.