നര്‍ക്കോടിക് ജിഹാദ് പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സ്വന്തം നിലപാടുകളെ ന്യായീകരിച്ച് പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമന്നും മതേതര വഴിയിലൂടെ വര്‍ഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്നും ബിഷപ് ആശങ്കപ്പെടുന്നു. തിന്മകള്ക്കെതിരെ കൈകോര്‍ത്തല്‍ മത മൈത്രി തകരില്ലെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.
ഗാന്ധി ജയന്തിയുടെ പശ്ചാതലത്തിലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കിയത്. തുറന്നു പറയേണ്ടപ്പോള്‍ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകള്ക്കെതിരെ കൈകോര്‍ത്താല്‍ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പ് പറയുന്നു.
മഹാത്മാ ഗാന്ധി വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന്റെ ഉദ്ധരണികളും സമൃദ്ധമായുള്ള ലേഖനത്തില്‍ മതേതരത്വത്തിന്റെ പേരില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയാനാവില്ലെന്നും ബിഷപ് വ്യക്തമാക്കുന്നു. അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതാണ് യഥാര്‍ഥ സെക്കുലറിസമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നവെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.


