പേ വിഷബാധ വാക്സീന് വിതരണത്തില്‍ ആരോഗ്യ മന്ത്രിയുടെ വാദം തള്ളി മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന്. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെ വാക്സീന് എത്തിച്ചതായി മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിലാണ് എം.ഡി എസ്. ചിത്രയുടെ വിശദീകരണം.
പേ വിഷബാധ വാക്സീന്റെ ആവശ്യകത കൂടി വരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുണനിലവാര പരിശോധന നടത്തിയാണ് വാക്സീന് എത്തിച്ചതെന്നായിരുന്നു നിയമസഭയില്‍ ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി തിരുത്തുകയും വിദഗ്ധ സമിതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


