തീരദേശത്ത് അഞ്ചു വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരദേശത്തെ ദുരിതം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ഇതുവരെയില്ലാത്ത പാരിസ്ഥിതിക പ്രശ്നമാണെന്നും ശാശ്വത പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
കിഫ്ബി പദ്ധതികള്‍ ആവിഷ്കരിക്കും. എല്ലാ സംരക്ഷണപദ്ധതികളും വിശദപഠനത്തിനുശേഷമായിരിക്കും. ശംഖുമുഖത്തെ പ്രശ്നത്തിന് കാരണം കെടുകാര്യസ്ഥത അല്ലെന്നും പരിഹാരം കാണുമെന്നും പിണറായി അറിയിച്ചു. ജനം കടലിനും കോവിഡിനും ഇടയിലാണെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.


