ദില്ലി: ദില്ലിയിലെ വായു മലിനീകരണം അപകടകമായ രീതിയിലേക്ക്. ദീപാവലിയ്ക്ക് ശേഷമാണ് മലിനീകരണ തോത് കൂടിയത്.
ദില്ലിനഗരത്തിലെ വായൂ മലിനീകരണം നിലവിട്ട് ഉയരുകയാണ്. നാനൂറു കടന്നാല്‍ അപകടകരമായ നിലയിലെന്നാണ് കണക്ക്. രണ്ട് ദിവസങ്ങളിലായി മുന്നൂറ്റിയമ്പതിനും നാനൂറിനുമിടയിലാണ് വായൂമലിനീകരണ തോത്. അനന്ദ് വിഹില്‍ രേഖപ്പെടുത്തിയത് 423.
ദീപാവലിയാഘോഷങ്ങളുടെ ബാക്കിയാണ് മലിനീകരണം ഇത്ര ഇരട്ടിയായത്. വിലക്കുണ്ടായിട്ടും ഹരിയാനയിലെയും പഞ്ചാബിലെയും പാടങ്ങള്‍ തീയിടുന്നത് കൂടിയെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ചത്തെ കണക്ക് പ്രകാരം 2577 സ്ഥലങ്ങളില്‍ പാടങ്ങള്‍ തീയിട്ടു. ശനിയാഴ്ചയത് ആയിരത്തി അഞ്ഞൂറായിരുന്നു.


