ബെംഗളുരു: യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് ട്രാഫിക് പോലീസിന്റെ പുത്തന്‍ നടപടി. ജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും അറ്റ കുറ്റപ്പണികളും രാത്രി മതിയെന്നാണു തീരുമാനം. പകല്‍ സമയങ്ങളില്‍ ഇത്തരക്കാരുടെ നടപടി മൂലം സൃഷ്ടിക്കപ്പെടുന്നത് വന്‍ ഗതാഗത കുരുക്കാണ്. ഗതാഗത കുരുക്കിന് കുറച്ചെങ്കിലും പരിഹാരം കാണാന്‍ കഴിയുന്നതാണ് തിരക്കുള്ള സമയങ്ങളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കുന്നത്.