ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ നേരിയ കുറവ്. സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 6 രൂപ 52 പൈസ കുറച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയാണ് കുറച്ചത്.
ഇതോടെ സബ്സിഡിയില്ലാത്ത 14.2 കിലോയുടെ സിലണ്ടറിന് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഡല്‍ഹിയില്‍ 500.90 രൂപയാകും. തിരുവനന്തപുരത്ത് സബ്സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറിന് 940 രൂപയാണ് വില. നവംബര്‍ ഒന്നിനാണ് അവസാനമായി പാചക വാതകവിലയില്‍ വര്‍ധനവ് ഉണ്ടായത്. രണ്ട് രൂപ 94 പൈസയാണ് അന്ന് കൂട്ടിയത്.

