ജയ്പൂര്‍: ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രചരിപ്പിച്ച് തങ്ങളില്‍ നിന്ന് സംസ്ഥാനം പിടിക്കാമെന്നുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ നടപ്പില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അസമിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി. അടുത്ത തവണയും രാജ്യത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അങ്ങനെ വന്നാല്‍ ഉറപ്പായും രാജ്യത്തെമ്പാടുമുള്ള അനധികൃത കുടിയേറ്റക്കാരെ തൂത്തെറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ നഗൗറില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോണ്‍ഗ്രസ് ഭരിച്ച് 10 വര്‍ഷത്തിനിടെ രാജ്യത്തേക്ക് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് എത്തിയത്. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് ഭരണകൂടം ഒരു നടപടികളും കൈക്കൊണ്ടില്ല. ഇത്തരക്കാരെ വോട്ട് ബാങ്ക് ആക്കാനായിരുന്നു രാഹുലിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ശ്രമമെന്നും ഷാ ആരോപിച്ചു.

