ചെന്നൈ: മദ്രാസ് ഐഐടിയില്‍ നടന്ന സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മനംകവര്‍ന്നത് ഒരു ക്യാമറയായിരുന്നു. ഈ ക്യാമറ കൊള്ളാം, പാര്‍ലമെന്റിലും വേണം ഒന്നെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒരു പടിപാടിയില്‍ പങ്കെടുക്കുന്നവര്‍ അല്ലെങ്കില്‍ ക്ലാസിലിരിക്കുന്നവര് ശ്രദ്ധിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ ക്യാമറയാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.
മോഡിയുടെ വാക്കുകള്‍;
എന്റെ യുവസുഹൃത്തുക്കള്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധിച്ചിരിക്കുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ക്യാമറ എനിക്ക് വളരെ ഇഷ്ടമായി. ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ഞാനിക്കാര്യം സ്പീക്കറോട് സംസാരിക്കും. പാര്‍ലമെന്റില്‍ ഇത്തരത്തിലൊരു ക്യാമറ ഏറെ ഉപയോഗപ്രദമാണ്.
#WATCH "My young friends here solved many problems today. I specially like the solution about camera to detect who is paying attention. I will talk to my Speaker in the Parliament. I am sure it will be very useful to Parliament", says PM at Singapore-India Hackathon at IIT-Madras pic.twitter.com/mheXdLaPGo
— ANI (@ANI) September 30, 2019


