എഞ്ചിനിലേക്ക് തീ പടര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഗോവ ദബോളിം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് എഞ്ചിനിലേക്ക് തീ പടര്‍ന്നു എന്ന സംശയത്തെ തുടര്‍ന്നു ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ തിരിച്ചിറക്കിയത്.
പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനത്തിന്റെ ഇടത് എഞ്ചിനില്‍ നിന്നും പുക ഉയരുകയായിരുന്നു. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയതായും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.


