പ്രിയങ്ക ഗാന്ധി ഡല്‍ഹി ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വസതി ഒഴിഞ്ഞു. വീടൊഴിയണമെന്നു കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക താമസസ്ഥലം മാറുന്നത്. പ്രിയങ്കയ്ക്ക് എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വസതി അനുവദിക്കാന്‍ നിയമമില്ലെന്നായിരുന്നു കേന്ദ്രം പറഞ്ഞത്. നിലവില്‍ ഹരിയാനയിലെ ഗുരുഗ്രാമിലേക്കാണ് പ്രിയങ്ക താമസം മാറുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.