മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യയുടെ ദുബായ് – മംഗലാപുരം വിമാനം ടാക്സിവേയിൽ നിന്നു തെന്നിമാറി. ചക്രങ്ങൾ ചളിയിൽ പൂണ്ടു. വൈകിട്ട് 5.40 നാണ് സംഭവം.യാത്രക്കാർ സുരക്ഷിതർ. ദുബായിൽ നിന്നെത്തിയ ഐഎക്സ് 384 നമ്പർ എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് തെന്നിമാറിയത്.
ദുബായിൽനിന്ന് 183 യാത്രക്കാരുമായി വന്ന വിമാനം ലാൻഡ് ചെയ്തതിന് ശേഷം ടാക്സിവേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം തിരികെ ടാക്സിവേയിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.


