തൃശ്ശൂര്‍ : മലയാളം റ്റുഡെ.ഓൺലൈൻ എഡിറ്റർ-ഇൻ-ചീഫ് വി.ബി.രാജനെ ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ഒക്ടോബർ 27 ,28 തീയതികളിൽ അമൃതസർ ഗുരു നാനാക് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ഒൻപതാമത് പ്ലീനറി സമ്മേളനമാണ് എതിരില്ലാതെ രണ്ടാം വട്ടവും സെക്രട്ടറിയായി രാജനെ തിരഞ്ഞെടുത്തത്.
രാജ്യത്തെ 24 സംസ്ഥാന ഘടകങ്ങളിലായി ഇരുപത്തി എണ്ണായിരത്തിലധികം അംഗങ്ങളുള്ള യൂണിയൻ ആഗോള സംഘടനയായ ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഐ എഫ് ജെ യുടെ ഉപാധ്യക്ഷ പദവി ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയനാണ്.

മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് എസ് എൻ സിൻഹ അധ്യക്ഷത വഹിച്ചു. ആന്ധ്രാപ്രദേശിലെ മുതിർന്ന പത്രപ്രവർത്തകനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവുമായ അമർ ദേവുലപ്പള്ളി പുതിയ പ്രസിഡന്റായും ഇന്റര്‍നാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സിന്റെ ഉപാധ്യക്ഷ കൂടിയായ സബീന ഇന്ദർജിത്ത് സെക്രട്ടറി ജനറലായും ചുമതലയേറ്റു