ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ എംഡിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് ടിറ്റര്‍ എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നത് കുറ്റം. ഐടി നിയമവും ചുമത്തി.
ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഭൂപടം നീക്കം ചെയ്ത് ട്വിറ്റര്‍. തിങ്കളാഴ്ച രാത്രിയോടെയാണ് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ തെറ്റായ ഭൂപടം മാറ്റിയത്. കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
ബജ്രംഗ്ദള് നേതാവിന്റെ പരാതിയില്‍, ബുലന്ത്ഷെഹര്‍ പോലീസ് ആണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെയും തയാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം സമാനമായി ഇന്ത്യയുടെ വികലമായ മാപ്പ് പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ മാപ്പ് പറഞ്ഞിരുന്നു. ട്വിറ്ററിന്റെ പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ഐടി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.


