ഇന്ധനവില ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രൊളിന് 80 രൂപ 69 പൈസയും ഡീസലിന്76 രൂപ 33 പൈസയും നല്‍കണം. തുടര്‍ച്ചയായ 21 ദിവസമാണ് നേരത്തെ ഇന്ധന വില വര്‍ധിപ്പിച്ചത്.
കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്. ഒരു ദിവസം ഒഴികെ 19 ദിവസവും പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍ വില കഴിഞ്ഞ 21 ദിവസവും വര്‍ധിപ്പിച്ചിരുന്നു


