രാജ്യസഭ അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പാര്ലമെന്റേറിയനായിരുന്ന വീരേന്ദ്ര കുമാര്‍ജി ദരിദ്രര്‍ക്കും നിരാലംബര്‍ക്കും ശബ്ദം നല്കുന്നതില് വിശ്വസിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരും വീരേന്ദ്ര കുമാറിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും അനുശോചനം രേഖപ്പെടുത്തി.
മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരും വീരേന്ദ്ര കുമാറിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി. സ്നേഹനിധിയായ ഒരു ബന്ധുവിനെയാണ് നഷ്ടമായതെന്ന് മോഹൻലാൽ പറഞ്ഞു.


