ചത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഈ മാസം ഒന്‍പതു മുതല്‍ റായ്പൂരില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢ് സംസ്ഥാനം രൂപകരിച്ച ശേഷം സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. ഏറെക്കാലം കോണ്‍ഗ്രസിന്റെ ദേശീയ വക്താവായിരുന്നു. പിന്നീട് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ) എന്ന പാര്‍ട്ടിയുണ്ടാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തിളങ്ങിയ ആദിവാസി നേതാവായിരുന്നു. നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അജിത് ജോഗി. ഭാര്യ രേണു ജോഗിയും മകന് അമിത് ജോഗിയും ഛത്തീസ്ഗഢ് നിയമസഭാംഗങ്ങളാണ്. മരുമകള്‍ റിച്ച ബിഎസ്പി എംഎല്‍എയാണ്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ ആരോപണ വിധേയനായ മന്ത്രിയായിരുന്നു ജോഗി.