കരൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇന്നലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ പറഞ്ഞു. ഒമ്പത് മണിക്കൂറാണ് വിജയ് ഇന്നലെ ദുരന്തബാധിതരെ കണ്ടത്. മരിച്ചവരുടെ ചിത്രം കണ്ടപ്പോൾ വിജയ് കരഞ്ഞു.
‘എന്തുസഹായം വേണമെങ്കിലും ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്നും സഹോദരനെപ്പോലെ കണ്ട് എന്ത് വേണമെങ്കിലും ചോദിക്കാമെന്നും താരം പറഞ്ഞതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ആളുകള്‍ വെളിപ്പെടുത്തി. ജോലിയോ, കരൂരില്‍ നിന്ന് പുതിയ സ്ഥലത്തേക്ക് മാറി താമസിക്കുന്നതിനാണെങ്കിലോ എന്തുതരത്തിലുള്ള സഹായവും ചെയ്യാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്. കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകിയിരുന്നു.


