കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1-ലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു. ഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. കാറുകൾ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയു ചെയ്തു.
പുലർച്ചെ 5.30 മണിയോടെയാണ് മേൽക്കൂര തകർന്നതായി ഫോൺ വിളിച്ചതെന്ന് അഗ്നിശമനസേന അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനായി കുറഞ്ഞത് നാല് ഫയർ ടെൻഡറുകളെങ്കിലും സംഭവസ്ഥലത്തെത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി. കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിലുവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.