കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റെസ്ലിംഗ് താരം ഗ്രേറ്റ് ഖാലിയും. ജാവദ്പൂരില് നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അനുപം ഹസാരെയുടെ പ്രചാരണത്തിനായാണ് ഖാലി എത്തിയത്.

തുറന്ന ജീപ്പില്‍ റോഡ് ഷോയിലും ഖാലി പങ്കെടുത്തു. എന്നാല്‍, യുഎസ് പൗരനായ ഖാലിയെ പ്രചാരണത്തിനെത്തിച്ച ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.


