ന്യൂഡല്‍ഹി: താന്‍ കണ്ടെതില്‍ വച്ച് ഏറ്റവും മികച്ച ഹിന്ദി പ്രാസംഗികനാണ് നരേന്ദ്രമോദിയെന്ന് ശശി തരൂര്‍ എം.പി. എന്നാല്‍ ഏതെങ്കിലും ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്ന വിഷയം വരുമമ്പോള്‍ അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. ദേശീയ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ രാഷ്ട്രീയ നേട്ടത്തിനായും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയും പ്രധാനമന്ത്രി സങ്കുചിതമായ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ജനങ്ങളുടെ മുന്നില്‍ പുരോഗമനമെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നു. എന്നാല്‍ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നിടത്ത് മോദി നിശബ്ദമാകുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ക്രമീകരിക്കുന്നു. നാടകീയ ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.

