ബെംഗളൂരു: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ശോചനീയാവസ്ഥയെപ്പറ്റി പരാതി പറഞ്ഞത് കോണ്‍ഗ്രസ് നേതാവും കര്ണ്ണായക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. യുവതിയുടെ ചോദ്യങ്ങള്‍ മുന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചെന്നാണു കരുതുന്നത്. പൊതുഇടങ്ങളിലെ മര്യാദയെപ്പറ്റി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേയെ ട്വിറ്ററിലൂടെ ഉപദേശിച്ചു രണ്ടു മണിക്കൂറിനകമാണ് സിദ്ധരാമയ്യ നിലവിട്ടു പെരുമാറിയത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് പൊതുജനമധ്യത്തില്‍ സ്ത്രീയോടു മോശമായി പെരുമാറിയത്.
#WATCH Former Karnataka Chief Minister and Congress leader Siddaramaiah misbehaves with a woman at a public meeting in Mysuru. #Karnataka pic.twitter.com/MhQvUHIc3x
— ANI (@ANI) January 28, 2019
പ്രസംഗിക്കുന്നതിനിടെ യുവതിയുടെ കയ്യില്‍നിന്നു സിദ്ധരാമയ്യ മൈക്കു തട്ടിപ്പറിച്ചപ്പോള്‍ അവരുടെ ദുപ്പട്ട ദേഹത്തുനിന്നു അഴിഞ്ഞുവീണു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മൈസൂരുവിലെ പരിപാടിയില്‍ മുഖാമുഖം യുവതി സംസാരിക്കുന്നതിനിടെ പെട്ടെന്നു പ്രകോപിതനായ സിദ്ധരാമയ്യ, അവരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. സംസാരം തുടര്‍ന്നപ്പോള്‍ ക്ഷോഭത്തോടെ എഴുന്നേല്ക്കുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. അപ്പോഴാണു അവരുടെ ഷാളും ഊര്ന്നുവീണത്. എന്തു സംഭവിച്ചെന്നറിയാതെ പതറിപ്പോയ യുവതിയോടു വീണ്ടും ദേഷ്യപ്പെടുന്നതും ഇരിക്കാന്‍ ആജ്ഞാപിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.


