ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറിയെന്ന് ഡൽഹി പൊലീസ്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തു. രണ്ടുപേര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇസ്രായേലികളെ കുറിച്ച് പറയുന്ന അംബാസഡറെ അഭിസംബോധന ചെയ്തുള്ള ഇംഗ്ലീഷ് കത്തും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എംബസിയിലും ജൂത ബന്ധമുള്ള ഇടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇസ്രായേലും നിർദ്ദേശം നൽകി.
ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറി: ഡൽഹി പൊലീസ്
by NEWS DESK 3
by NEWS DESK 3

