ദില്ലി: റഫാല്‍ വിഷയത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചെറിയ ഇടവേളക്ക് ശേഷം സമ്മേളിച്ചപ്പോഴും പ്രതിപക്ഷം റഫാല്‍ വിഷയം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ജെ.പി.സി അന്വേഷണം ഇല്ലാതെ സഭാ നടപടികളുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. 12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ രണ്ട് മണിവരെ നിര്‍ത്തിവെച്ചു.
ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിലവിലെ ഓര്‍ഡിനന്‍സിന് പകരം ചെറിയ ചില ഭേദഗതികളോടെയാണ് ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിലും ഭര്‍ത്താവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നതിലും പ്രതിപക്ഷം എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ അവതരണവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്കി.